Header 1 vadesheri (working)

സ്‌നേഹസ്പര്‍ശത്തിന്റെ വാര്‍ഷികാഘോഷം ചൊവ്വാഴ്ച്ച

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശത്തിന്റെ 10-ാം വാര്‍ഷികാഘോഷം, ചൊവ്വാഴ്ച്ച രാവിലെ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ മാതാ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് രാവിലെ 9 മണിയ്ക്കാരംഭിയ്ക്കുന്ന ചടങ്ങിൽ . സ്‌നേഹസ്പര്‍ശം പ്രസിഡണ്ട് ആര്‍.വി. അലി അദ്ധ്യക്ഷത വഹിക്കും . നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായും, സ്‌നേഹസ്പര്‍ശം ബ്രാന്റ് അംബാസിഡര്‍ പി.ടി. കുഞ്ഞുമുഹമ്മദ് വിശിഷ്ടാതിഥിയായും പങ്കെടുക്കും.

First Paragraph Rugmini Regency (working)

ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, മാഗി ആല്‍ബര്‍ട്ട്, കെ.പി. ഉദയന്‍, ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ്, ആര്‍.വി. ഹൈദ്രാലി, നൂറുന്നീസ ഹൈദ്രാലി, ഗുരുവായൂര്‍ പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ. രാജേഷ്ബാബു, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആര്‍. ജയകുമാര്‍, സ്‌നേഹസ്പര്‍ശം വൈസ് പ്രസിഡണ്ട് എം.കെ. നാരായണന്‍ നമ്പൂതിരി, സ്‌നേഹസ്പര്‍ശം ട്രഷറര്‍ പ്രഹ്‌ളാദന്‍ മാമ്പറ്റ് തുടങ്ങിയവര്‍ സംസാരിയ്ക്കും.

Second Paragraph  Amabdi Hadicrafts (working)

രാവിലെ 11.30 ന് കലാപരിപാടി, ഗുരുവായൂര്‍ അസി: കമ്മീഷണര്‍ പോലീസ് കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നിര്‍വ്വഹിയ്ക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും വാർത്ത സമ്മേ ളനത്തില്‍ സ്‌നേഹസ്പര്‍ശം പ്രസിഡണ്ട് ആര്‍.വി. അലി, കോ: ഓഡിനേറ്റര്‍ അനില്‍ കല്ലാറ്റ്, സെക്രട്ടറി ജോര്‍ജ്ജ് പോള്‍ നീലങ്കാവില്‍ പി പി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു