Madhavam header
Above Pot

അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : ചാവക്കാട് അഡീഷണൽ ഐ സി ഡി എസിന് കീഴിലുള്ള 109 അങ്കണവാടികളിലും കോമൺ ആപ്ലിക്കേഷൻ സോഫ്ട് വെയർ ( സി എ എസ് ) റിപ്പോർട്ടിംങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു .
പദ്ധതിയുടെ ഭാഗമായി അങ്കണവാടി ടീച്ചർമാർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകി . സ്മാർട്ട് ഫോൺ , പവർ ബാങ്ക് , 32 ജി ബി മെമ്മറി കാർഡ് , ബി എസ് എൻ എൽ സിം കാർഡ് എന്നിവ സൗജന്യമായി നൽകും ഇതോടു കൂടി അങ്കണവാടികൾ വഴിയുള്ള സേവനങ്ങൾക്ക് കൂടുതൽ കാര്യക്ഷമത ഉറപ്പ് വരുത്താൻ കഴിയും .

zumba adv
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഐ സി ഡി എസിന് കീഴിലുള്ള എല്ലാ അങ്കണവാടികളും ഡിജിറ്റലൈസ് ചെയ്തതായി പ്രഖ്യാപിച്ചു . ഐ സി ഡി എസ് സൂപ്പർവൈസർമാരായ ഗ്രീഷ്മ വിജയൻ , രൂപ ടി എന്നിവർ സംസാരിച്ചു .
സബിത കെ കെ സ്വാഗതവും പ്രത്യുഷ കെ ജെ നന്ദിയും പറഞ്ഞു

Vadasheri Footer