Post Header (woking) vadesheri

എസ് കെ എസ് എസ് എഫ് ജില്ലാ മദീന പാഷൻ എടക്കഴിയൂരിൽ

Above Post Pazhidam (working)

ചാവക്കാട് : എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ മദീനാ പഷന്റെ ഒരുക്കങ്ങൾ എടക്കഴിയൂർ ഖാദിരിയ്യയിൽ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ
എ.വി അബൂബക്കർ ഖാസിമി സത്താർ ദാരിമി ഷാഹുൽ ഹമീദ് റഹ്മാനി ഗഫൂർ ഖാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗ്രാന്റ് മൗലിദ് സദസ്സ്, ഹുബ്ബുൽ റസൂൽ പ്രഭാഷണം, റബീഫ് കോൺഫ്രൻസ്, ഇശ്ഖ് മജ്ലിസ്, പ്രാർത്ഥന സദസ്സ് എന്നീ പരിപാടികളാണ് മദീന പാഷന്റെ ഭാഗമായി നടക്കുന്നത്.

Ambiswami restaurant

ഞായറാഴ്ച്ച വൈകീട്ട് സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് എൻ ഇ സി അകാദമിക് കൗൺസിൽ ചെയ്യർമാനുമായ അബ്ദുൽ സലാം ബാഖവി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റുമായ എൻ പി അബ്ദുൽ ഖാദർ മുസ് ലിയാർ അനുഗ്രഹ പ്രഭാഷണവും ജനറൽ സെക്രട്ടറി പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ ആമുഖ പ്രർത്ഥനയും നിർവഹിക്കും.. കേന്ദ്ര മുശാവറ അംഗം സൈതാലി കുട്ടി ഫൈസി കോറാട് ആത്മീയ മജ്ലിസിന് നേതൃത്വം നൽകും.

Second Paragraph  Rugmini (working)