ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരും: കെ.മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എം.പി. ഇപ്പോള്‍ രാജിവെച്ചാൽ ധാർമികതയെങ്കിലും ഉയർത്തിക്കാട്ടാമെന്ന് മുരളീധരൻ പറഞ്ഞു. കോടതിയുടെ ശിക്ഷ പലവിധത്തിലാകാം. രണ്ട് കൊല്ലത്തിൽ കൂടുതൽ ശിക്ഷിച്ചാൽ എം.എൽ.എ സ്ഥാനം പോകും. അതിൽ കുറവാണ് ശിക്ഷിക്കുന്നതെങ്കിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും.

Above Pot

ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറി. ശിവന്‍കുട്ടിയെ പോലൊരാളെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റാണ്. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണ്. രാജിവെക്കാതെ ജലീല്‍ അവസാനം വരെ പിടിച്ചുനിന്നു. എന്നാൽ, അവസാനം നാണംകെട്ട് പുറത്തുപോകേണ്ടി വന്നില്ലേ. ഇപ്പോള്‍ രാജിവെച്ചാല്‍ ധാര്‍മികതയുടെ പേരെങ്കിലും പറയാം. കോടതി ശിക്ഷിച്ചാൽ സർക്കാറിന്‍റെ മുഖം കൂടുതൽ വികൃതമാകുമെന്നും മുരളീധരൻ പറഞ്ഞു