Header Saravan Bhavan

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ് : രമേശ് ചെന്നിത്തല

Above article- 1

ഗുരുവായൂർ : ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടുവർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ കരുത്തുളള ഒരേ ഒരു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ആണെന്നും അതിനുവേണ്ടിയുള്ള ശക്തിയും ചൈതന്യവുമായി പുന്ന നൗഷാദിന്റെ ഓർമ്മകൾ എന്നുംനിലനിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Astrologer

പുന്ന നൗഷാദിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാക്ഷസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനംഓൺലൈനിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല എം.എൽ.എ. നേരത്തെ പുന്നസെന്ററിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്‌മൃതി മണ്ഡപത്തിൽ ടിഎൻ പ്രതാപൻ എം.പി പുഷ്‌പാർച്ചന നടത്തി.ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. തൃശൂർ എം.പി ശ്രീ.ടി എൻ പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.

ഡി സി സിപ്രസിഡന്റ് എം.പി വിൻസന്റ്, കെപിസിസി സെക്രട്ടറിമാരായ ടി യു രാധാകൃഷ്ണൻ, ജോസ് വള്ളൂർ, സുനിൽഅന്തിക്കാട്, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ പി.കെ അബൂബക്കർ ഹാജി, ഡിസിസി സെക്രട്ടറിമാരായ വിവേണുഗോപാൽ, പി യതീന്ദ്രദാസ്, കെ ഡി വീരമണി, അഡ്വ ടി എസ്‌ അജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാജന.സെക്രട്ടറി എച്ച് എം നൗഫൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ഐ എൻ റ്റി യു സി റീജിയണൽ പ്രസിഡന്റ് എം.എസ് ശിവദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാനവാസ്തിരുവത്ര, കെ ജെ ചാക്കോ, സി മുസ്താക്കലി, സുനിൽ കാര്യാട്ട് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് കെ പിഉദയൻ സ്വാഗതവും, സുധീർ പുന്ന നന്ദിയും പറഞ്ഞു.

Vadasheri Footer