Post Header (woking) vadesheri

ശിവലിംഗദാസ സ്വാമികളുടെ 155- മത് ജയന്തി ദിനാഘോഷം ജൂലൈ 29ന്.

Above Post Pazhidam (working)

ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ശിവലിംഗദാസ സ്വാമികളുടെ 155- മത് ജയന്തി ദിനാഘോഷവും സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ജൂലൈ 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ ശ്രീനാരായണ ഗുരുദേവൻറെ പ്രതിമ അനാച്ഛാദനം ചെയ്യും.

Ambiswami restaurant

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എൻ. കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിക്കും. സച്ചിദാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കെ. ആർ. രമേശ്, ആഘോഷകമ്മിറ്റി ചെയർമാൻ ഡോ. പി വി മധുസൂദനൻ, മറ്റ് ഭാരവാഹികളായ കെ. എ. വേലായുധൻ, കെ. എൻ പരമേശ്വരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)