Header 1 vadesheri (working)

ശിവ പത്മം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജം ഒരുക്കുന്ന കുറൂരമ്മ ദിനാഘോഷവും ശിവപത്മം പുരസ്കാര സമർപ്പണവും ഫെബ്രുവരി 18 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ശിവ പത്മം പുരസ്കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും.

First Paragraph Rugmini Regency (working)

. ടൗൺഹാളിൽ കുറൂരമ്മ നഗറിൽ ഹൈകോടതി ജസ്റ്റിസ് പി സോമരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി വിജയകുമാർഅധ്യക്ഷത വഹിക്കും തുടർന്ന് രാവിലെ 10ന് നടക്കുന്ന ആധ്യാത്മിക സമ്മേളനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും തുടർന്ന് നടക്കുന്ന ചടങ്ങിൽ ശിവ പത്മം പുരസ്കാര സമർപ്പണം ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥ് ഉദ്ഘാടനവും പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുകയും ചെയ്യും. ഡി.എം. വാസുദേവൻ അധ്യക്ഷത വഹിക്കും .

Second Paragraph  Amabdi Hadicrafts (working)

പ്രശസ്തി പത്ര സമർപ്പണം ഗുരുവായൂർ ദേവസ്വം മുൻ കമ്മീഷണർ പി വേണുഗോപാൽ ഐഎഎസ് നിർവഹിക്കും.ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പുരസ്കാര ജേതാവിനെ പൊന്നാടയണയിക്കും. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ആധ്യാത്മിക രംഗത്ത്പ്രവർത്തിക്കുന്ന രേവതി വിശ്വനാഥൻ, കെ.എസ് രമാദേവി അന്തർജനം, കെ.എസ്.വിജയലക്ഷ്മി അമ്മ . വനജ. ജി നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.


വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ജനു ഗുരുവായൂർ , വി അച്യുതക്കുറുപ്പ് .കെ രവീന്ദ്രൻ നമ്പ്യാർ, പി. രവി മേനോൻ , നിർമ്മലൻ മേനോൻ , പി.ടി. ചന്ദ്രൻ രാധിക. എസ് .നായർ , മിനി നായർ എന്നിവർ പങ്കെടുത്തു