Post Header (woking) vadesheri

പലസ്തീനിലെ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ സോളിഡാരിറ്റിയുടെ വാഹന ജാഥ

Above Post Pazhidam (working)

ചാവക്കാട്: പലസ്തീനിലെ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അനീസ് ആദം നയിക്കുന്ന വാഹന ജാഥ ചൊവ്വാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ചൊവ്വാഴ്ച ഒൻപതിന് മാളയിൽ നിന്ന് തുടങ്ങി എറിയാട് (എറിയാട് ചന്ത), കൊടുങ്ങല്ലൂർ (എടവിലങ്ങ് ചന്ത, മതിലകം (ചെന്ത്രാപ്പിന്നി), നാട്ടിക (തൃപ്രയാർ, വാടാനപ്പള്ളി ഏരിയകേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചാവക്കാട് സമാപിക്കും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഷാനവാസ് ജാഥ ഉദ്ഘാടനം ചെയ്യും. മാള മൗലിവി ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.

Ambiswami restaurant

ചാവക്കാട് സമാപന സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം നഹാസ് മാള ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡൻറ് അനീസ് ആദം, എ.എം. നദ് വി, ജില്ലാ ജനറൽ സെക്രട്ടറി ഷക്കീർ പി ജമാൽ, ജില്ലാ സെക്രട്ടറി അൻസാർ മഞ്ഞിയിൽ, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം അനസ് നദ് വി, ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ പ്രസിഡൻറ് ഹുദ ബിൻത് ഇബ്രാഹിം, എസ്.ഐ. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖഫീൽ, ജി.ഐ.ഒ ജില്ലാ പ്രസിഡൻറ് ഇർഫാന ഫർഹത്ത്, സോളിഡാരിറ്റി ചാവക്കാട് ഏരിയ പ്രസിഡൻറ് ജഫീർ അറഫാത്ത് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഷക്കീർ പി. ജമാൽ, സെക്രട്ടറിമാരായ അൻസാർ മഞ്ഞിയിൽ, പി.കെ. ഫൈസൽ എന്നിവർ പങ്കെടുത്തു.