Post Header (woking) vadesheri

സിദ്ധാർത്ഥിന്റെ മരണം , ഏഴു എസ് എഫ് ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Above Post Pazhidam (working)

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് മരണ പ്പെട്ട സംഭവത്തില്‍ ശനിയാഴ്ച ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ. അജയ്(24), കൊല്ലം, പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ. അല്‍ത്താഫ്(21), കോഴിക്കോട്, പുതിയോട്ടുക്കര വീട്ടില്‍ വി. ആദിത്യന്‍(20), മലപ്പുറം, എടത്തോല കുരിക്കല്‍ ഇ.കെ. സൗദ് റിസാല്‍(21), കൊല്ലം, ഓടനാവട്ടം, എളവന്‍കോട്ട് സ്നേഹഭവന്‍, സിന്‍ജോ ജോണ്‍സണ്‍(22), മലപ്പുറം എടവണ്ണ, മീമ്പറ്റ വീട്ടില്‍, എം.മുഹമ്മദ് ഡാനിഷ്(23), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആര്‍.എസ്. കാശിനാഥന്‍(25) എന്നിവരാണ് ഇന്ന് പിടിയിലായവര്‍.

Arya bhavan inner

സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ മുഖ്യപ്രതി സിൻജോ ജോൺസൺ കീഴ്ടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായി. ഒളിവിൽ പോകാൻ പ്രതികളെ സഹായിച്ചവർക്കെതിരെ കേസ് വേണമെന്ന് കുടുംബം വ്യക്തമാക്കി.

Second Paragraph  Sarovaram(working)

പ്രതികൾക്ക് പിന്നാലെയുള്ള പാച്ചിൽ ഇന്നുച്ചയോടെ തീർന്നു. സിദ്ധാർത്ഥനെ ക്രൂരുമായി മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രതികളെല്ലാം പൊലീസ് പിടിയിൽ. മർദ്ദിക്കാനുള്ള സ്ഥലമടക്കം എല്ലാം ആസൂത്രണം ചെയ്തതും മർദ്ദന വിവരം പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്. സിദ്ധാർത്ഥിൻ്റെ മരണമുണ്ടായി പതിമൂന്നാം നാളാണ് പ്രതികളെല്ലാം കുടുങ്ങിയത്. ഇവർക്ക് ഒളിയിടം ഒരുക്കിയവരെയും പ്രതി ചേർക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെയുള്ളവർക്ക് സിപിഎം സംരക്ഷണം കിട്ടി എന്നാണ് ഉയരുന്ന ആരോപണം. ബുധനാഴ്ച അറസ്റ്റിലായ 6 പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായിരുന്നു.

Third paragraph Saravan bhavan

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സിദ്ധാർത്ഥനെ മർദ്ദിച്ച 10 പേരെ ഒരു വർഷത്തെ സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുപോകാത്ത രണ്ട് പേർക്കും ഇന്റേണല്‍ പരീക്ഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ് എഫ് ഐയുടെ ആൾക്കൂട്ട വിചാരണ നോക്കി നിന്നവർക്ക് 7 ദിവസത്തെ സസ്പെഷനും നല്‍കി

First Paragraph Jitesh panikar (working)