Header 1 vadesheri (working)

ഗുരുവായൂരിൽ സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന് സ്‌പീക്കർ എം ബി രാജേഷ് നിർവഹിക്കുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .നഗര സഭയുടെ ഫ്രീഡം ഹാൾ, ,ടൗൺ ഹാൾ പാർക്കിംഗ് ഹാൾ ഉൽഘാടനം എന്നിവയും വിദ്യാഭ്യാസ ആദരവും സ്പീക്കർ നിർവഹിക്കും .

First Paragraph Rugmini Regency (working)

നഗര സഭ സെക്യുലർ ഹാളിൽ കാലത്ത് ശനിയാഴ്ച 11ന് നടക്കുന്ന ചടങ്ങിൽ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും , എം പി ടി എൻ പ്രതാപൻ ,മുരളി പെരുനെല്ലി എം എൽ എ , നടി നവ്യ നായർ , മുൻ എം എൽ എ കെ വി അബ്ദുൾ ഖാദർ തുടങ്ങിയവർ സംബന്ധിക്കും . ന​ഗരസഭയിൽ 42.63 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് ജില്ലാ പ്ലാനിംങ്ങ് കമ്മീഷന്റെ(ഡി പി സി) അംഗീകാരം ലഭിച്ചു.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂരിലെ റോഡുകളുടെ നവീകരണത്തിനായി മൂന്നു കോടി രൂപ വകയിരുത്തിയതായി ചെയർമാൻ പറഞ്ഞു . ഗുരുവായൂരിൽ ഒന്നും നടക്കുന്നില്ല എന്ന പ്രചാരണം ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വൈസ് ചെയർമാൻ അനിഷ്‌മ മനോജ് വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയർ മാൻമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു