Header 1 vadesheri (working)

സമ്പൂര്‍ണ്ണ ഖരമാലിന്യ ശുചിത്വ പദവി നേടി ഗുരുവായൂര്‍

Above Post Pazhidam (working)

ഗുരുവായൂര്‍ മൂന്നരക്കോടി തീര്‍ത്ഥാടകരെത്തുന്ന ഗുരുവായൂരിനെ ശുദ്ധിയോടെ നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളി ആണെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അഭിപ്രായപ്പെട്ടു . സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ച്‌ സംസാരി ക്കുകയായിരുന്നു സ്പീക്കര്‍.

First Paragraph Rugmini Regency (working)

മുന്‍ എം എല്‍ എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ഫ്രീഡം ഹാളിന്റെയും 30 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നവീകരിച്ച നഗരസഭ ടൗണ്‍ഹാള്‍ പാര്‍ക്കിംഗ് ഏരിയയുടെയും ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു.

കൂടാതെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിദ്യാഭ്യാസ ആദരം 2022 ചടങ്ങും നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച ബ്രഹ്മകുളം സെന്റ് തെരാസസ്, വി ആര്‍ അപ്പു മെമ്മോറിയല്‍ എന്നീ സ്‌കൂളുകളെ ആദരിച്ചു.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂര്‍ നഗരസഭാ സെക്യുലര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന എസ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ നവ്യ നായര്‍ ഓണ്‍ലൈനായി പങ്കെടുത്തു. മുരളി പെരുനെല്ലി എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌ക്കരന്‍, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ടി ശിവദാസന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭാംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു