Above Pot

ദേവസ്വം അഷ്ടമി രോഹിണി ഭാഗവത സപ്താഹം തുടങ്ങി

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് തുടക്കമായി .ഇന്ന് വൈകുന്നേരം നാലരയോടെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യജ്ഞാചാര്യൻമാരെ ആചാര്യവരണം നടത്തി.

First Paragraph  728-90

Second Paragraph (saravana bhavan

. തുടർന്ന് മാഹാത്മ്യപാരായണം നടന്നു. യജ്ഞാചാര്യൻമാരായ സർവ്വ ശ്രീ. ഗുരുവായൂർ കേശവൻ നമ്പൂതിരി ,ഡോ.വി.അച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി ,പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി ,മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഈശ്വരൻ നമ്പൂതിരി (പൂജകൻ) എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം വൈദിക സംസ്കാരപ0ന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി , ഡി.എ മാരായശ്രീമതി. ടി.രാധിക, പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, പി.കെ സുശീല, ഏ.വി. പ്രശാന്ത്, പി.ആർ.ഒ വിമൽ ജി.നാഥ്, അസി.എൻജിനീയർ ഇ.കെ.നാരായണനുണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദിവസവും രാവിലെ 6 മണി മുതൽ പാരായണം. രാവിലെ11 നും ഉച്ചതിരിഞ്ഞ് 2.45 നും പ്രഭാഷണം ഉണ്ടാകും. അഷ്ടമിരോഹിണി പുണ്യദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച രാത്രി ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും. ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് സപ്താഹ യജ്ഞ സമർപ്പണം നടക്കും