Header 1 vadesheri (working)

ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

Above Post Pazhidam (working)

ഗുരുവായൂർ : ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നിഹാലിനാണ് മർദ്ദനമേറ്റത്.

First Paragraph Rugmini Regency (working)

കുട്ടിക്ക് ഇടത് കണ്ണിന് മുകളിൽ പരിക്കുണ്ട്. ഇടിക്കട്ട പൊലെയുള്ള ആയുധം കൊണ്ട് ആക്രമിച്ചെന്ന് നിഹാൽ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പരിക്കിൽ നാല് തുന്നലുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മുപ്പതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. കുട്ടി പാവറട്ടി സാൻ ജോസ് ആശുപത്രിയിൽ ചികിത്സയിലാണ്

Second Paragraph  Amabdi Hadicrafts (working)