Post Header (woking) vadesheri

സോളാർ കേസ് ,രാഷ്ട്രീയ അധമന്മാരെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകണം ; ഷിബു ബേബി ജോൺ

Above Post Pazhidam (working)

തിരുവനന്തപുരം∙ സോളർ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ പത്തനാപുരം എംഎൽഎയ്ക്കെതിരെ മുൻമന്ത്രി ഷിബു ബേബി ജോൺ. രൂക്ഷമായ ഭാഷയിലാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിനു പിന്നിലെ സൂത്രധാരന്മാരാരെല്ലാമെന്നത് പകല്‍ പോലെ വ്യക്തമായിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Ambiswami restaurant

സോളര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി പത്തനാപുരം എംഎല്‍എയുടെ വിശ്വസ്തനായിരുന്ന ശരണ്യ മനോജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാമായിരുന്നത് പോലെ ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം വളരെ വൈകിയാണെങ്കിലും തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു ഷിബു പറയുന്നു.

അദ്ദേഹത്തെയും മറ്റ് മന്ത്രിമാരെയും കരിവാരി തേക്കാന്‍ ശ്രമിച്ചതോ, നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് ജനങ്ങളെയൊന്നടങ്കം കബളിപ്പിച്ചതിലോ അല്ല ഇന്ന് വേദന തോന്നുന്നത്. പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കെതിരെ പോലും വ്യാജ മൊഴി കൊടുക്കാന്‍ ഇരയെ നിര്‍ബന്ധിക്കുകയും അധികാര സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി എന്ത് തെമ്മാടിത്തരത്തിനും തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ നരാധമന്മാര്‍ കേരളത്തിന്റെ രാഷ്ട്രീയ ശൃംഖലയിലെ കണ്ണിയായി ഇന്നും തുടരുന്നുണ്ട് എന്നോര്‍ക്കുമ്പോഴാണ്.

Second Paragraph  Rugmini (working)

പരാതിക്കാരിയുടെ കത്ത് തിരുത്തി ഉമ്മന്‍ചാണ്ടിയെ പോലെ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള ശുദ്ധനായ ഒരു നേതാവിനെ താറടിച്ച് അത് വഴി മറുകണ്ടം ചാടി എല്‍ഡിഎഫിലേക്ക് ചേക്കേറി പദവികള്‍ സ്വന്തമാക്കാനും മാത്രം നിഷ്ഠൂരവും ക്രൂരവുമായ രാഷ്ട്രീയ ബുദ്ധിയുള്ളയൊരാളെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ കാവലാളായി കാണാന്‍ സാധിക്കുന്നത്. ഇടതുമുന്നണിയിൽ പോയി മുന്നാക്കക്ഷേമ കോർപറേഷന്റെ അധ്യക്ഷ സ്ഥാനം ചോദിച്ചുവാങ്ങിയതും ഈ കൃത്രിമ നിർമാണത്തിന്റെ പ്രത്യുപകാരമായിട്ടായിരുന്നു. പരാതിക്കാരിയുടെ യഥാർഥ കത്ത് ശരണ്യ മനോജിന്റെ പക്കലാണെന്ന് ബാലകൃഷ്ണപിള്ള തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നതിനാൽ ഇക്കാര്യത്തിൽ ശരണ്യ മനോജിനെ അവിശ്വസിക്കേണ്ട കാര്യമില്ല.

എല്ലാ നിയമവിരുദ്ധതയ്ക്കും കൂട്ടു നില്‍ക്കുന്നയാളെ എങ്ങനെയാണ് ജനപ്രതിനിധിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നത്. നടിയെ ആക്രമിച്ച കേസിലും വാസ്തവത്തില്‍ പ്രദീപ് കൊട്ടാത്തല വെറും ഉപകരണം മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ്. സിനിമാലോകത്ത് യാതൊരു ഉന്നത ബന്ധങ്ങളുമില്ലാത്ത പ്രദീപിനെ ഉപയോഗിച്ച് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ ആരെന്ന് പകൽ പോലെ വ്യക്തമാണ്. ഇത്തരത്തിൽ ഇരയെ മറന്ന് വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് നായാട്ടിനിറങ്ങുന്ന അധമന്മാരെ വലിച്ചു പുറത്തെറിയാന്‍ ജനങ്ങള്‍ തന്നെ തീരുമാനമെടുക്കണം. ഇത്തരം മാലിന്യങ്ങളെ പുറത്താക്കിയാൽ മാത്രമെ ജനാധിപത്യം വൃത്തിയാക്കപ്പെടുകയുള്ളുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Third paragraph