Post Header (woking) vadesheri

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു.

Above Post Pazhidam (working)

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശനിയാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഷീലയെ പ്രവേശിപ്പിച്ചത്. വൈകിട്ട് 3.55 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Ambiswami restaurant

നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായി പ്രവര്‍ത്തിക്കുകയായിരുന്നു. അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്ഷീലയുടെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ്, കോവിന്ദ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.