
ക്യാപ്റ്റൻ ലക്ഷ്മി ഷീ സ്റ്റേ ഹോം അനധികൃതം: കെ.പി. ഉദയന്‍

ഗുരുവായൂര്‍ :ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ ഉള്ള നഗരസഭയുടെ ഷീ സ്റ്റേ ഹോം പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആരോപിച്ചു. രണ്ട് മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിനു നമ്പറിടാന്‍ പോലും നഗര
സഭ തയ്യാറായിട്ടില്ല . നിയമ വിരുദ്ധമായാണ് നമ്പര്‍ ഇല്ലാത്ത കെട്ടിടത്തില്‍ ആളുകളെ താമസിപ്പിക്കുന്നത് .

ഇത് വഴി . മറ്റുള്ളവര്‍ക്കും ഇങ്ങനെ ചെയ്യാം എന്ന സന്ദേശമാണ് നഗരസഭ നല്‍കുന്നത്. കെട്ടിടത്തിനോടൊപ്പം അടുപ്പ് കത്തിച്ച് ഉദ്ഘാടനം ചെയ്ത ഭക്ഷണശാല മാസങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ ഇതൊക്കെ പരിശോധിക്കണമെന്നും നമ്പറോ ലൈസന്‍സോ ഇല്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അവാര്‍ഡുണ്ടാവുമോയെന്നും ഉദയന്‍ പരിഹസിച്ചു