Header 1 vadesheri (working)

ജില്ലാ ശാസ്ത്ര മേള; ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും

Above Post Pazhidam (working)

കുന്നംകുളം : തൃശ്ശൂർ ജില്ലാ ശാസ്ത്രോത്സവത്തന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടന്നു. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഏ.സി. മൊയ്തീൻ എം.എൽ.എ. ലോഗോ പ്രകാശനം നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സജിനി പ്രേമൻ, നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹൻ, ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസർ അജിതകുമാരി, കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. സിറാജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി.ജെ. സിജു എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)

നവംബർ 3, 4 തിയ്യതികളിലായി കുന്നംകുളത്ത് അഞ്ച് കേന്ദ്രങ്ങളിലായാണ് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നടക്കുന്നത്. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കണ്ടറി, ബഥനി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി, ചൊവ്വന്നൂർ സെന്റ് മേരീസ് ഹൈസ്ക്കൂൾ, അക്കിക്കാവ് ടി.എം. വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നി വിദ്യാലയങ്ങളും കുന്നംകുളം ടൗൺഹാളുമാണ് ശാസ്ത്ര മേളയ്ക്ക് വേദിയാകുന്നത്. മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ ജോൺസൺ നമ്പഴിക്കാടാണ് ശാസ്ത്രോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത്.

Second Paragraph  Amabdi Hadicrafts (working)