Post Header (woking) vadesheri

അബുദാബി ശക്തി അവാർഡ് ആഗസ്റ്റ് മൂന്നിന് സമ്മാനിക്കും

Above Post Pazhidam (working)

ഗുരുവായൂർ : അബുദാബി ശക്തി അവാർഡ് സമർപ്പണ സമ്മേളനം ആഗസ്റ്റ് 3 ന് ഗുരുവായൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ വിദ്യഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാരസമർപ്പണം നിർവ്വഹിക്കുകയും ചെയ്യും. അവാർഡ് കമ്മറ്റി ചെയർമാൻ പി കരുണാകരൻ അധ്യക്ഷത വഹിക്കും. 33-ാം മത് അബുദാബി ശക്തി അവാർഡും, 31-ാംമത് ശക്തി ടി. കെ. രാമകൃഷ്ണൻ പുരസ്‌കാരവും, 5-ാം മത് ശക്തി എരുമേലി അവാർഡുകളുമാണ് ചടങ്ങിൽ സമ്മാനിക്കുക.

Ambiswami restaurant

അവാർഡ് കൃതികൾ കവി പ്രഭാവർമ്മ പരിചയപ്പെടുത്തും. തായാട്ട് ശങ്കരൻ അനുസ്മരണപ്രഭാഷണം എം. വി. ഗോവിന്ദൻ നടത്തും. ശക്തി പുരസ്‌കാരമായി 50,000 രൂപയും ഉപഹാരവും മറ്റ് അവാർഡു ജേതാക്കൾക്ക് 25,000 രൂപയും ഉപഹാരവും സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, കെ.വി അബ്ദുൾ ഖാജർ എം.എൽ.എ , സംവിധായകനും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.ടി കുഞ്ഞുമുഹമ്മദ്, ഗുരുവായൂർ, ചാവക്കാട് നഗരസഭ ചെയർമാന്മാരായ വി.എസ് രേവതി, എൻ.കെ അക്ബർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഡോ .കെ.എൻ രാമകൃഷ്ണൻ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ, ഡോ.കെ ശ്രീകുമാർ, ഡോ.ആർ രാധാകൃഷ്ണൻ, പള്ളിയറ ശ്രീധരൻ, വി,ഡി ശെൽവരാജ്, സി.എസ് ചന്ദ്രിക, ശ്രീകണ്ഠൻ കരിക്കകം, പ്രദീപ് മണ്ടൂർ, സെബാസ്റ്റ്യൻ, അനൂജ് അകത്തൂട്ട് , എസ്.ആർ ലാൽ എന്നിവർക്കാണ് ഇപ്രാവശ്യം പുരസ്‌കാരം സമ്മാനിക്കുക. ശക്തി തിയേറ്റേഴ്‌സും, തായാട്ട് ശങ്കരന്റെ സഹധർമ്മിണി പ്രൊഫസർ ഹൈമവതി തായാട്ടും സംയുക്തമായി ഏർപ്പെടുത്തിയതാണ് ശക്തി തായാട്ട് ശങ്കരൻ അവാർഡ്. കവിത, നോവൽ, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം, എന്നീ സാഹിത്യശാഖകളിൽ പെടുന്ന കൃതികൾക്ക് അബൂദാബി ശക്തി അവാർഡുകളും ഇതര സാഹിത്യവിഭാഗങ്ങളിൽപ്പെടുന്ന കൃതികൾക്ക് ശക്തി എരുമേലി അവാർഡും സാഹിത്യനിരൂപണത്തിന് ശക്തി തായാട്ട് അവാർഡും നൽകുന്നു.

Second Paragraph  Rugmini (working)

new consultancy

1987 ൽ അവാർഡ് കമ്മിറ്റി രൂപീകരിച്ചതുമുതൽ 2006 വരെ കമ്മറ്റി ചെയർമാനും, മുൻമന്ത്രിയും, സാംസ്‌കാരിക നായകനുമായിരുന്ന ടി. കെ. രാമകൃഷ്ണന്റെ സ്മരണക്കായി സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് നൽകുന്നതാണ് ശക്തി ടി. കെ. രാമകൃഷ്ണൻ പുരസ്‌കാരം.ഓരോ സാഹിത്യശാഖയിലേയും മികച്ച കൃതികൾ തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങൾ നൽകി അവയുടെ രചയിതാക്കളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പുരസ്‌കാരങ്ങളുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അബുദാബി ശക്തി അവാർഡ് കമ്മറ്റി ചെയർമാൻ കെ.വി അബ്ദുൾഖാദർ എം.എൽ.എ, കൺവീനർ എ.കെ മൂസ്സ, പി.കെ രാധാകൃഷ്ണൻ, എ.പി ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Third paragraph

buy and sell new