Header 1 = sarovaram
Above Pot

നിയുക്ത ശബരിമല മേൽശാന്തി ഗുരുവായൂരിരിൽ ദർശനം നടത്തി

ഗുരുവായൂർ : ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന് മുന്നോടിയായി നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഗുരുവായൂരിലെത്തി. ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദർശനപുണ്യം നേടി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നിയുക്ത ശബരിമല മേൽശാന്തി ശ്രീഗുരുവായൂരപ്പനെ ദർശിച്ച് അനുഗ്രഹം നേടിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് വരവേറ്റു.

Astrologer

ഭഗവദ് ദർശന ശേഷം നിയുക്ത ശബരിമല മേൽശാന്തി മഹേഷ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി.തുടർന്ന് അദ്ദേഹം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിനെ തന്ത്രിമoത്തിൽ സന്ദർശിച്ച് അനുഗ്രഹം തേടി.
പാറമേൽക്കാവ് ക്ഷേത്രം മേൽശാന്തി കരയന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരിയും പുത്തില്ലം മധു നമ്പൂതിരിയും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും നിയുക്ത ശബരിമല മേൽശാന്തിക്കൊപ്പമുണ്ടായിരുന്നു.

Vadasheri Footer