Above Pot

ശബരി മലയിൽ പുതിയ സംവിധാനം വിജയമെന്ന് ദേവസ്വം പ്രസിഡന്റ്.

“പത്തനംതിട്ട: വൃശ്ചികം ഒന്നുമുതൽ ശബരിമല തീർത്ഥാടകരുടെ സുഗമമായ ദർശനം സാദ്ധ്യമാക്കുന്നതിനായി ദേവസ്വം ബോർഡും പൊലീസും ചേർന്നെടുത്ത തീരുമാനം വിജയകരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്

First Paragraph  728-90

സുഖകരവുമായ ദർശനം ലഭിക്കുന്ന കാഴ്ചയാണ് നടപ്പന്തലിൽ കാണാൻ കഴിയുന്നത്. പൊലീസിന്റെ തിരക്ക് നിയന്ത്രണ സംവിധാനം മികവുറ്റതാണ്. പതിനെട്ടാം പടിയിൽ പൊലീസിന്റെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. മിനിറ്റിൽ 80 പേരെ എങ്കിലും കടത്തിവിടാൻ പതിനെട്ടാം പടിയിൽ കഴിയുന്നു. അതിനാൽ ഭക്തർക്ക് ഏറെ നേരം വരിനിൽക്കേണ്ട അവസ്ഥയില്ല. വിർച്വൽ ക്യൂ ക്രമീകരിച്ചിരിക്കുന്നതിനാൽ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താൻ കഴിയുന്നു.
പടിപൂജയ്ക്ക് വേണ്ടി പതിനെട്ടാം പടിക്ക് ഏറെ മുകളിലായി ഹൈഡ്രോളിക് സംവിധാനം ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. തന്ത്രിമാരുമായി ആലോചിച്ചതിനുശേഷമാണ് ഇത് സ്ഥാപിച്ചത്. ഇതോടൊപ്പം പതിനെട്ടാം പടിയിൽ സുരക്ഷിതമായും കാര്യക്ഷമമായും പൊലീസിന് ജോലി ചെയ്യുന്നതിന് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വയ്ക്കാനാകും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വയ്ക്കാൻ സൗകര്യമുണ്ട്.

സന്നിധാനത്ത് ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി. സന്നിധാനത്തുതന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാർത്ത് സമയത്ത് ഭഗവാന് ചാർത്തുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മുൻപ് പുറത്തു നിന്ന് ചന്ദനം എത്തിക്കുകയായിരുന്നു. ഒരു ഭക്തൻ ചന്ദനം അരക്കുന്ന മൂന്ന് യന്ത്രങ്ങൾ വഴിപാട് ആയി സമർപ്പിച്ചതോടെ നേരിട്ട് ചന്ദനം അരച്ചെടുക്കുകയാണ് ഇപ്പോൾ. കുങ്കുമ പൂവ് പച്ച കർപ്പൂരം എന്നിവ ചേർത്ത് അരക്കുന്ന ചന്ദനം കളഭ ചാർത്തിന് ശേഷം ഭക്തർക്ക് വിതരണം ചെയ്യും.

.