Header 1 vadesheri (working)

ലൈംഗീക അതിക്രമ കേസുകളില്‍ തെളിവില്ലാതെ ആരെയും പ്രതിയാക്കരുത് : ഹൈക്കോടതി .

Above Post Pazhidam (working)

കൊച്ചി: ലൈംഗീക അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ‌2018-ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ്‌ കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം ഉണ്ടായിരിക്കുന്നത്. പോക്‌സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു.

First Paragraph Rugmini Regency (working)

zumba adv

നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി. കോട്ടയം പാമ്ബാടിയിലുണ്ടാ. സംഭവത്തില്‍ വിധി പറയുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു കേസ്.

Second Paragraph  Amabdi Hadicrafts (working)

സ്‌കൂള്‍ ബസില്‍ വെച്ച്‌ 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരെ പോലീസ് കേസെടുക്കുകായിരുന്നു. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ നിരീക്ഷണം നടത്തിയത്.