Header 1 vadesheri (working)

സീ പ്ലെയിൻ പദ്ധതി യു ഡി എഫ് കൊണ്ടു വന്നത് : കോൺഗ്രസ്‌

Above Post Pazhidam (working)

കൊച്ചി: സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കെ മുരളീധരനും.കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ ഒരു വികസന പദ്ധതി എടുത്തുപറയാന്‍ സാധിക്കുമോ എന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു.

First Paragraph Rugmini Regency (working)

‘കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ എന്തുമാറ്റം വന്നു? സീപ്ലെയിന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. 2013ല്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. അന്ന് ഈ പദ്ധതി കൊണ്ടുവന്നപ്പോള്‍ കുറ്റവും കുറവും പറഞ്ഞ് മാറ്റി കൊണ്ടുപോയതാണ്. ഞങ്ങള്‍ ചെയ്തതല്ലാതെ, വേറെ ആരുണ്ട്. പിണറായി വിജയന്റെ ഒരു സംഭവം പറയട്ടെ. പൊതുയോഗത്തിലൊക്കെ ഞാന്‍ ചോദിക്കാറുണ്ട്. അദ്ദേഹം ചെയ്ത ഒരു വികസന പദ്ധതി പറയാന്‍. കെ കരുണാകരന്‍ ചെയ്തതൊക്കെ ഞാന്‍ എണ്ണിയെണ്ണി പറയാറുണ്ട്. ഉമ്മന്‍ ചാണ്ടി ചെയ്തതും പറയാറുണ്ട്. എന്നാല്‍ പിണറായി വിജയനെ പോലെ കഴിവുകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സിപിഎമ്മില്‍ മറ്റു മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടില്ലേ?, ഞങ്ങള്‍ ആരെങ്കിലും പറഞ്ഞോ? അവരൊക്കെ കുറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.’ കെ സുധാകരന്‍ വിമര്‍ശിച്ചു.

സീപ്ലെയിന്‍ ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ‘യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു.ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. അന്ന് പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല.പദ്ധതി തടസ്സപ്പെടുത്തിയവര്‍ തന്നെ ഇപ്പോഴത് നടപ്പാക്കുന്നു. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു.11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നു.’- കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയം എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മറ്റൊരു നയം. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല.പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം.തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.