Header 1 vadesheri (working)

ബാറ്ററി മാറ്റി ഇലക്ട്രിക് സ്‌കൂട്ടർ തിരികെ നൽകാനും ,7500 രൂപ ചിലവ് നൽകുവാനും ഉപഭോക്തൃ കോടതി വിധി.

Above Post Pazhidam (working)

തൃശൂർ : ബാറ്ററി തകരാറിലായതിനെ തുടർന്ന് റിപ്പയറിങ്ങിനേല്പിച്ച വാഹനം ബാറ്ററി മാറ്റി തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വെങ്കിടങ്ങ് ഏറച്ചം വീട്ടിൽ മുഹമ്മദ് കുട്ടി ഫയലാക്കിയ ഹർജിയിലാണ് ജെ എച്ച് എൽ ട്രേഡിംഗ് എൽഎൽ പി യുടെ വാടാനപ്പിള്ളി അരിമ്പൂർ അരണാട്ടുകര ശാഖകളിലെ മാനേജർമാർ ,കൊച്ചിയിലെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു് .

First Paragraph Rugmini Regency (working)

മുഹമ്മദ് കുട്ടി ഇലക്ടിക് സ്കൂട്ടർ വാങ്ങി ഉപയോഗിച്ചു വരവെ ബാറ്ററി തകരാറിലായി .പരാതിപ്പെട്ട് രണ്ട് മാസം കഴിഞ്ഞാണ് തകരാർ ചെക്ക് ചെയ്യുവാൻ വന്നതു്.പരിശോധിച്ച് വാറണ്ടി പ്രകാരം പുതിയ ബാറററി ലഭിക്കും എന്ന് പറഞ്ഞ് എതൃകക്ഷികൾ വാഹനം കൊണ്ടുപോവുകയുണ്ടായി. എന്നാൽ ബാറ്ററി മാറ്റി വെച്ച് വാഹനം എതൃകക്ഷികൾ തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരൻ്റെ സംതൃപ്തിക്കനുസൃതമായി ബാറ്ററി മാറ്റി വെച്ച് വാഹനം തിരികെ നൽകണമെന്നും ചിലവിലേക്ക് 7500 രൂപ നൽകണമെന്നും വിധിയിൽ പറയുന്നു.ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി