സ്‌കൂൾ പാഠ്യ പദ്ധതിയിൽ കളരിപ്പയറ്റിനെ ഉൾപ്പെടുത്തണം.

Above Post Pazhidam (working)

ഗുരുവായൂർ : സ്‌കൂൾ പാഠ്യ പദ്ധതിയിൽ കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റിനെ ഉൾപ്പെടുത്തണമെന്ന് തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു .കളരി പഠിക്കുന്ന കുട്ടികൾ മറ്റു കുട്ടികളെക്കാൾ ക്ലാസിൽ ഊർജസ്വലരായി ഇരിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു

Poonthanam
Rugmani 700-200

അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 29, 30 തീയതികളിൽ നഗരസഭ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന 42 മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം നഗര സഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് വി. അധ്യക്ഷത വഹിക്കും. സ്പോർട്‌സ് ജില്ലാ പ്രസിഡൻ്റ് കൗൺസിൽ സുമേഷ് . സംസ്‌ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി കൃഷ്‌ണദാസ് ഗുരുക്കൾ എന്നിവർ സംസാരിക്കും . ഗുരുവായൂർ എസ് ഐ മഹേഷ് യു സമ്മാനദാനം നിർവഹിക്കും.

Vasudev Inn

മെയ്പ്പയറ്റ്, ചുവടുകൾ, നെടുവടി, കഠാര, കുറുവടി, ചവിട്ടിപ്പൊങ്ങൽ, വാളും പരിച, ഒറ്റക്കോൽ, മറപിടിച്ച കുന്തം, ഉറ വാൾ , ഉറുമി വീശൽ, കൈപ്പോര് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 32 ഓളം കളരികളിൽ നിന്നായി സബ്ജനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഏകദേശം 350ൽ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കും വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഇ ജി സത്യപ്രകാശ് ഗുരുക്കൾ, സെക്രട്ടറി കെ ദിനേശൻ ഗുരുക്കൾ, സ്‌പോർട്ട് കൗൺസിൽ അംഗം കെ പി കൃഷ്ണദാസ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു