Post Header (woking) vadesheri

സ്‌കൂൾ ഒഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ .

Above Post Pazhidam (working)

തൃശൂർ: ലൈംഗീകമായി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ തൃശൂർ അരണാട്ടുകരയിലെ സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ ഡോ.സുനിൽ കുമാറിനെ അറസ്റ്റ് ചെ‌യ്‌തു. കണ്ണൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

Ambiswami restaurant

കഴിഞ്ഞ ദിവസം സർവകലാശാല ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. കാമ്പസിലെ രണ്ട് അദ്ധ്യാപകർക്കെതിരെയാണ് പെൺകുട്ടി പരാതി ഉന്നയിച്ചത്.

കഴിഞ്ഞ നവംബർ 21 ന് വിസിറ്റിംഗ് ഫാക്കൽറ്റിയായെത്തിയ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് ആദ്യം പെൺകുട്ടി പരാതി നൽകിയത്. വകുപ്പ് മേധാവിയോടടക്കം മുതിർന്ന അദ്ധ്യാപകരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതിനിടെയാണ് മറ്റൊരദ്ധ്യാപകനായ എസ്.സുനിൽകുമാർ വിദ്യാർത്ഥിനിക്ക് പിന്തുണയുമായി എത്തിയത്.

Second Paragraph  Rugmini (working)

ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ പിന്നീട് രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗികചുവയോടെ പെൺകുട്ടിയെ വിളിച്ച് സംസാരിക്കുന്നത് പതിവായി. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകൻ ബലംപ്രയോഗിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി.

തുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാമ്പസിൽ മൂന്ന് ദിവസമായി സമരത്തിലായിരുന്നു വിദ്യാർത്ഥികൾ

Third paragraph

അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാ‍ർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു സമരം നടത്തിയിരുന്നു. . അഞ്ച് അധ്യാപകരെയാണ് വിദ്യാ‍ർത്ഥികൾ പൂട്ടിയിട്ടത്. ഇതിൽ ഒരു അധ്യാപികയും ഉൾപ്പെടും പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.

. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍, സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ സുനില്‍ കുമാർ എന്നിവർക്കെതിരെയാണ് പരാതി. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെക്കാത്തത്തിനെ തുട‍ർന്നാണ് വിദ്യാ‍ർത്ഥികൾ പ്രതിഷേധിച്ചത്.

ഇതിനിടെ സുനിൽ നേരത്തെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആരോപിച്ച് നടി ദിവ്യ ഗോപിനാഥ്‌ രംഗത്തെത്തി. വാട്സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ പങ്ക് വെച്ചായിരുന്നു ദിവ്യയുടെ ആരോപണം.
അതേസമയം, വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.