Header 1 = sarovaram
Above Pot

ചാവക്കാട് നഗരസഭ എസ്.സി കുട്ടികൾക്ക് മേശ,കസേര,ലാപ്ടോപ് വിതരണം നടത്തി

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി കുട്ടികൾക്ക് നൽകുന്ന മേശ, കസേര, ലാപ്ടോപ് എന്നിവയുടെ വിതരണം എൻ.കെ.അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു നടത്തി. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ .ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. 1,25,000 രൂപ വകയിരുത്തി 25 കുട്ടികൾക്ക് മേശയും കസേരയും , 4,50,000 രൂപ വകയിരുത്തി 10 കുട്ടികൾക്ക് ലാപ്ടോപ്പും വിതരണം ചെയ്തു .


ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് . സ്ഥിരം സമിതി അദ്ധ്യക്ഷ മാരായ ഷാഹിന സലിം,പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ, രഞ്ജിത് കുമാർ .നഗരസഭ പ്രൊജക്റ്റ്‌ ഓഫീസർ ലളിത സി.എൻ, ജി.എഫ്.യു.പി.സ്കൂൾ എച്ച്.എം വിജി സി. ഡി എന്നിവർ സംസാരിച്ചു .

Vadasheri Footer