Post Header (woking) vadesheri

എസ്‌ബിഐ യിൽ നിന്നും11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി, 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

Above Post Pazhidam (working)

ജയ്പൂർ: രാജസ്ഥാനിലെ കരൗലിയിലെ എസ്‌ബിഐ ശാഖയുടെ ലോക്കറിൽനിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായ സംഭവത്തിൽ വ്യാഴാഴ്ച 25 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. ഡൽഹി, ജയ്പുർ, ദൗസ, കരൗലി, സവായ് മധോപുർ, അൽവാർ,  ഉദയ്പുർ, ഭിൽവാര എന്നിവിടങ്ങളിലെ 25 പ്രദേശങ്ങളിലായി 15 ഓളം മുൻ ബാങ്ക് ഉദ്യോഗസ്ഥരുടെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും  താമസസ്ഥലങ്ങളിലാണ് തെരച്ചിൽ നടന്നത്.

Ambiswami restaurant

രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏപ്രിൽ 13 ന് ആണ് സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നത്. പണത്തിൻറെ കരുതൽ ശേഖരത്തിൽ  പൊരുത്തക്കേടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് 2021 ഓഗസ്റ്റിൽ പണം എണ്ണാൻ ബാങ്ക് തീരുമാനിച്ചു. ഇതോടെയാണ് വൻകൊള്ള  പുറത്തുവന്നത്. 

 

സ്വകാര്യ ഏജൻസിയാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ഇവരുടെ പരിശോധനയിൽ 11 കോടിയിലധികം മൂല്യമുള്ള നാണയങ്ങൾ ബാങ്കിൽനിന്നും  നഷ്ടപ്പെട്ടതായി കണ്ടെത്തി. നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 3000 ബാഗുകളിലായി രണ്ടു കോടി രൂപ മാത്രമാണ് ലഭിച്ചത്.

Second Paragraph  Rugmini (working)