Header 1 vadesheri (working)

സത്യസായി ജയന്തി  ആഘോഷിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ :  സത്യസായി ബാബയുടെ 99 ജയന്തി ആഘോഷം .ഗോവ ഗവർണർ ശ്രീധരൻപിള്ള ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ മുഖ്യാതിഥി ആയി.
ഗുരുദക്ഷിണയായി ലോക റെക്കോർഡ് നേടിയ ഗാനസമർപ്പണം , ‘ *സായീരവം ” 99 ഗായകർ ഒരുമിച്ച് പാടി സമർപ്പിച്ചു. പ്രശസ്ത വയലിൻ ആർട്ടിസ്റ്റ് ഗംഗ ശശിധരൻ വയലിൻ കച്ചേരി അവതരിപ്പിച്ചു.-

First Paragraph Rugmini Regency (working)

. 99-ാമത് ജൻമദിനം പ്രമാണിച്ച് കവി റഫീക് അഹമ്മദ് രചിച്ച് വിജീഷ് മണി സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ഒരേ സമയം 99 ഗായകർ വിവിധ സ്റ്റുഡിയോകളിൽ പാടി സമർപ്പിച്ചതാണ് വേൾഡ് റെക്കോർഡ് യൂണിയൻ്റെ അവാർഡിന് അർഹമായത്. പ്രസ്തുത ഗാനത്തിൻ്റെ റിലീസ് ഗവർണർ ശ്രീധരൻ പിള്ള നിർവ്വഹിച്ചു. വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വേൾഡ് റെക്കോർഡ് യൂണിയൻ സി.ഇ. ഒ. ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റ് റെക്കോർഡ് പ്രഖ്യാപനം നടത്തി.

Second Paragraph  Amabdi Hadicrafts (working)

സംവിധായകൻ വിജീഷ് മണി , മൗറീഷ്യസ് ട്രേഡ് കമ്മീഷണർ അഡ്വ. ഡോ. പി. കൃഷ്ണദാസ്, തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആഘോഷ പരിപാടികളിൽ പ്രസിത ടീച്ചറും സംഘവും അവതരിപ്പിച്ച രാധാമാധവം നൃത്തശില്പം, മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളൻ എന്നിവയും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയും നടന്നു. പിറന്നാൾ സദ്യയും ഉണ്ടായിരുന്നു.
ചടങ്ങിൽ കേളപ്പജി പുരസ്ക്കാരം ലഭിച്ച പി.വി.ചന്രനെ ആദരിച്ചു. ട്രസ്റ്റി സബിത രഞ്ജിത് സതീഷ്കുമാർ, വി.പി. ഉണ്ണികൃഷ്ണൻ, രാമദാസ് ആലത്തി എന്നിവർ നേതൃത്വം നൽകി.