Header 1 = sarovaram
Above Pot

പാലക്കാട്ടെ സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി

പാലക്കാട് : രണ്ട് കൊലപാതകങ്ങൾ 24 മണിക്കൂറിനുള്ളിൽ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയത്. ജില്ല ഭരണകൂടത്തിന്‍റെ സമാധാന ശ്രമങ്ങൾ പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ നടപടി. പൊലീസ് നടപടി തൃപ്തികരമല്ലെന്നും എന്നാൽ, സമാധാന ചർച്ചകൾക്ക് എതിരല്ലെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ല. രണ്ട് നീതിയാണ്. സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്‍റെ കൊലപാതകത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തം പൊലീസിനാണ്. അക്രമം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിവുണ്ടായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ലെന്നും സി. കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു

അതെ സമയം ബിജെപി യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ് മന്ത്രി കൃഷ്ണൻ കുട്ടി അഭിപ്രായപ്പെട്ടു . ചർച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Astrologer

അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സർവ്വകക്ഷിയോ​ഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതായും അവർ പറഞ്ഞു. സർവകക്ഷി യോഗത്തിൽ മൂപ്പിളമ തർക്കമെന്നാണ് ബിജെപി ആരോപിച്ചതും യോ​ഗം ബഹിഷ്കരിച്ചതും. മന്ത്രിയെ ആര് ഉപദേശിക്കണമെന്നതിനെ ചൊല്ലി മന്ത്രിയും മുൻ എംപിയും നിലവിലെ എംപിയും തമ്മിൽ തർക്കമാണ്. പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുന്നു. പൊലീസിന്റെ പല നടപടികളിലും തങ്ങൾക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അർദ്ധരാത്രിയിൽ അടക്കം പോയി ചോദ്യം ചെയ്തു പോലീസ് ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി സമാധാന ശ്രമങ്ങൾക്ക് എതിരല്ലെന്നും നേതാക്കൾ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവർ വന്നു ചെയ്തു പോയതാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ല. തിരിച്ചറിയൽ പരേഡ് അടക്കം നടക്കാനുണ്ട്. ശ്രീനിവാസൻ വധക്കേസിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട് , ആരെയും കസ്റ്റഡിയിൽ എടുത്തില്ല. സുബൈർ വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരെന്നു സംശയമുണ്ട്. ഉറപ്പാക്കിയ ശേഷം ഉടൻ വിവരങ്ങൾ അറിയിക്കാമെന്നും എസ്പി പറഞ്ഞു

Vadasheri Footer