Header 1 = sarovaram
Above Pot

സർഗ്ഗസപര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു.

അങ്കമാലി : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമ്മാനിച്ചു.ആർ.ടി.ഐ കൗൺസിൽ അങ്കമാലി വ്യാപാരിഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബെന്നിവക്കീലിന് പുരസ്കാരം സമ്മാനിച്ച്ത് .ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു് സജീവമായി ഇടപെട്ടുവരുന്നു.സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്‌ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

Astrologer

ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.പത്മവ്യൂഹം ഭേദിച്ച് എന്ന അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാകുന്നു. അങ്കമാലി എം.എൽ.എ.റോജി.എം.ജോൺ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, അങ്കമാലി നഗരസഭാ കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, ഗ്രെയ്സി സണ്ണി, ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ഡോ.സിസ്റ്റർ .ഷെമി ജോർജ്, സിസ്റ്റർ.ജിസാ തെരേസ ,പ്രിൻസ് തെക്കൻ, ഏലിയാസ് പൈനാടത്ത്, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Vadasheri Footer