Header 1 vadesheri (working)

ചെമ്പൈ, “സരസ്വതി വീണ” വാദനം ശ്രദ്ധേയമായി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വെള്ളിയാഴ്ച വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ നിർമ്മല രാജശേഖരൻ അവതരിപ്പിച്ച സരസ്വതി വീണ കച്ചേരി ശ്രദ്ധേയയായി വയല രാജേന്ദ്രൻ വയലിനിലും
മുരുക ഭൂപതി മൃഡാനഗത്തിലും കുറിച്ചിത്താനം അനന്ത കൃഷ്ണൻ ഘട്ടത്തിലും പക്കമേളം ഒരുക്കി .

First Paragraph Rugmini Regency (working)

സ്വരാൽമിക ശ്രീകാന്തിന്റെ കച്ചേരിയോടെയാണ് വിശേഷാൽ കച്ചേരിക്ക് തുടക്കം കുറിച്ചത് .ആരഭി രാഗത്തിൽ സ്വാതി തിരുനാൾ രചിച്ച “ശ്രീ രമണി വിഭോ “( ആദി താളം ) എന്ന കീർത്തനത്തോടെയാണ് സംഗീത കച്ചേരി ആരംഭിച്ചത് .തുടർന്ന് ശ്രീപാദ രായരുടെ ” നന്ദ നന്ദന പാഹി ” വസന്ത രാഗം ആദി താളം , ഹിന്ദോള രാഗത്തിലുള്ള “സാമ ഗാന ലോലെ” രൂപക താളം ജി എൻ ബാല സുബ്രമണ്യ കൃതി , വീണ കുപ്പയ്യരുടെ ലതാംഗി രാഗത്തിലുള്ള ” മേമ മുനോ നീവാദമു” ആദി താളം ,അംബുജം കൃഷ്ണ കൃതിയായ ” ഓം നമോ നാരായണ” രാഗം കർണ്ണ രഞ്ജിനി ഖണ്ഡ ചാപ്പ് താളം എന്നിവ ആലപിച്ചു , മാണ്ട് രാഗത്തിലുള്ള ” മുരളീധര ഗോപാല” എന്ന പെരിയസാമി കൂരൻ കൃതി (ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് സമാപനമായത് , എസ് ആർ രാജശ്രീ വയലിനിലും ബുർറ ശ്രീരാം മൃദംഗത്തിലും ദീപു ഏലംകുളം ഘടത്തിലും പിന്തുണ നൽകി

Second Paragraph  Amabdi Hadicrafts (working)

. ദീക്ഷിതർ, കമാസ് രാഗത്തിൽ രചിച്ച സന്താന ഗോപാലകൃഷ്ണം ( രൂപക താളം ) എന്ന കൃതി ആലപിച്ചാണ് പ്രസന്ന വെങ്കിട്ട രാമൻ കച്ചേരിക്ക് തുടക്കമിട്ടത് .തുടർന്ന് സ്വാതി തിരു നാൾ കൃതിയായ ജയജയ പത്മനാഭ ( രാഗം മണിരംഗ് , ആദി “താളം ) ദീക്ഷിതർ കൃതിയായ ദ്വിജാവന്തി രാഗത്തിൽ “ചേത ശ്രീ ബാലകൃഷ്ണം” ( രൂപക താളം ) , ത്യാഗരാജരുടെ ചല മേലറ” (മാർഗ്ഗ ഹിന്ദോളം രാഗം , ആദി താളം) നാരായണ ദിവ്യ നാമം രാഗം മോഹനം , ആദി താളം പാപനാശനം ശിവൻ കൃതി എന്നിവ ആലപിച്ചു . പുരന്ദ ദാസരുടെ “ബാരോ കൃഷ്ണയ്യ” രാഗം മാണ്ട് ആദി താളം ആലപിച്ചാണ് വീണ കച്ചേരിക്ക് സമാപനം കുറിച്ചത് . അമ്പലപുഴ പ്രദീപ് വയലിനിലും , കുഴൽമന്ദം ജി രാമകൃഷ്ണൻ മൃദംഗത്തിലും , പി എൽ സുധീർ ഘടത്തിലും പക്കമേളം തീർത്തു