
സന്യസ്തരുടെ അറസ്റ്റ്, പ്രതിഷേധ റാലി സംഘടി പ്പിച്ചു

ചാവക്കാട് : ഛത്തീസ്ഗഡിൽ ക്രൈസ്‌തവ കന്യാസ്ത്രീമാരെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്‌തതിനെതിരെ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിലേക്ക് പ്രതിഷേധ റാലി നടത്തി.തീർത്ഥ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച റാലിക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് അധ്യക്ഷത വഹിച്ചു.

സാമൂഹത്തിനു ഇത്രത്തോളം സംഭാവനകൾ നൽകിയ, ജാതിമത ഭേദമന്യേ എല്ലാവരെയും തുല്യരായി കണ്ട് വിദ്യാഭ്യാസവും ആതുര സേവനവും നടത്തുന്ന ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നത് വളരെ
അപലപനീയവും, ആവിഷ്കാരത്തിന്റെ പേരുപറഞ്ഞുകൊണ്ട് എന്ത് പേകൂത്തും ക്രൈസ്തവ സമൂഹത്തിനെതിരെ നടത്താൻ തുനിയുന്നവർക്കു നേരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ യോഗത്തിൽ അറിയിച്ചു. പ്രതിഷേധ യോഗത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യസ്ത്രികളോടും, സഭയോടും, എതിർപ്പുകൾ നേരിടുന്ന എല്ലാ മിഷനറിമാരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സിസ്റ്റർ മെറിൻ ജീസ്,അസി.വികാരി .ഫാ ക്ലിന്റ് പാണെങ്ങാടൻ,ട്രസ്റ്റി സേവിയർ വകയിൽ, ബേബി ഫ്രാൻസിസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.ഛത്തീസ്ഗഡിൽ റിമാൻഡിലായ കന്യാസ്ത്രീകൾ ഭാരത സഭയുടെ ധീരപുത്രിമാരാണ്. ക്രിസ്തുവിന് വേണ്ടി അവർ നടത്തുന്ന ഈ ധീര പോരാട്ടത്തിൽ ഇന്ത്യയിലെ എല്ലാ ക്രൈസ്തവ മക്കളും കൂടെ നിൽക്കുമെന്നും യോഗത്തിൽ അറിയിച്ചു.

റാലിയിൽ ഇടവക പരിധിയിലുള്ള എല്ലാ സന്യാസ മടങ്ങളിൽ നിന്നും സന്യസ്തരും,ഇടവക ജനങ്ങളും പങ്കെടുത്തു.പ്രതിഷേധ റാലിക്ക് ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ഹൈസൺ പി എ,ചാക്കോ പുലിക്കോട്ടിൽ,സെക്രട്ടറി മാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ,പി ആർ ഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.