മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു
ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു മമ്മിയൂര്‍ ശ്രീകൈലാസം ഹാളില്‍ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ചടങ്ങ് ഉൽഘാടനം ചെയ്തു . സന്തോഷ് മാരാർക്ക്ആഘോഷസമിതിയുടെ10 ഗ്രാമിൻ്റ സുവർണ്ണ മുദ്ര സമർപ്പണം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ദൊഢമഠം ബാലചന്ദ്രൻ എമ്പ്രാന്തിരി, കല്ലൂർ രാമൻകുട്ടി മാരാർ , ബാലൻ വാറണാട്ട്, ഗുരുവായൂർ വിമൽ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻഷൈലജ സുധൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ജനു ഗുരുവായൂർ എന്നിവർ സംസാരിച്ചു .
പരിപാടിയ്ക്ക് വിജയകുമാർ അകമ്പടി, കേശവദാസ്തിരുവെങ്കിടം, ജോതിദാസ് ഗുരുവായൂർ, അജയൻതാമരയൂർ, സഞ്ജു ഗുരുവായൂർ, ചൊവ്വല്ലുർ സുനിൽ, ഉണ്ണികൃഷ്ണൻ എടവന, കമൽനാഥ്, എം.നീലകണ്ഠൻ എം സന്തോഷ്, കോട്ടപ്പടിരാജേഷ് മാരാർ എന്നിവർ നേതൃത്വം നൽകി