Post Header (woking) vadesheri

ഗുരുവായൂര്‍ ശിവരാമന്‍ പുരസ്‌കാരം കോട്ടപടി സന്തോഷ്‌ മാരാര്‍ക്ക് .

Above Post Pazhidam (working)

ഗുരുവായൂര്‍ : വാദ്യപ്രമാണി ഗുരുവായൂര്‍ ശിവരാമന്റെ സ്മരണക്കായി ഏര്പ്പെുടുത്തിയ ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌കാരത്തിന് കോട്ടപ്പടി സന്തോഷ്മാരാരെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഗുരുവായൂര്‍ ശിവരാമന്റെ മൂന്നാം ചരമവാര്ഷിക ദിനമായ ഡിസംബര്‍ രണ്ടിന് സമ്മാനിക്കും.

Ambiswami restaurant

രാവിലെ 10ന് പാഞ്ചജന്യംഹാളില്‍ നടക്കുന്ന ചടങ്ങ് നഗരസഭ ചെയര്പേ്ഴ്‌സന്‍ വി.എസ്.രേവതി ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുരസ്‌കാര സമര്പ്പണം നിര്വ്വഹിക്കും. മദ്ദള വാദകന്‍ എം.കെ.നാരായണന്‍, രാമചന്ദ്രന്‍ പുത്തന്‍ വീട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഭാരവാഹികളായ ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശ്, ജ്യോതിദാസ് ഗുരുവായൂര്‍ എന്നിവര്‍ വാര്ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.