Header 1 vadesheri (working)

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്

Above Post Pazhidam (working)

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ ഈ വർഷം പുതുതായി ആരംഭിക്കുന്ന പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാമിലേക്ക് (രണ്ട് സെമസ്റ്ററുകൾ) അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10 വരെ ദീ‍ർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുക. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം നേടി സംസ്കൃതത്തിൽ അടിസ്ഥാന വിജ്ഞാനമുളളവർക്ക് അപേക്ഷിക്കാം. ഫുൾടൈം കോഴ്സാണ്. അപേക്ഷകർക്ക് പ്രായപരിധി നിബന്ധനകളില്ല. എഴുത്ത് പരീക്ഷയുടെയും ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

First Paragraph Rugmini Regency (working)

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയും. സർവ്വകലാശാലയുടെ എൽ.എം.എസ്. പ്ലാറ്റ്ഫോമിലൂടെയായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.