ആനന്ദാനുഭവമായി സംഗീത വാദ്യ തരംഗിണി
ഗുരുവായൂർ : വീണയിൽ സൗന്ദര രാജനും പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ് പരശുരാമനും വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും സംഗീത ലയ വിന്യാസം തീർത്തത് ചെമ്പൈ സംഗീതോത്സവ വേദിയിൽ വേറിട്ട അനുഭവമായി. ചെമ്പൈ സംഗീതോത്സവേദിയിലെ ഇന്നത്തെ അവസാന കച്ചേരി വീണാ-വേണു-വയലിൻ കച്ചേരിയായിരുന്നു. മൂവരുടെയും
വാദനത്തിലെ അനുപമമായ മികവ് കച്ചേരിക്ക് തികവേറ്റി.
മൈസൂർ വാസുദേവാചാർ രചിച്ച പ്രണമാമ്യഹം ശ്രീ ഗൗരീ സുതം .. എന്നു തുടങ്ങുന്ന കീർത്താം ഗൗള രാഗത്തിൽ ആദിതാളത്തിൽ വായി ച്ചായിരുന്നു തുടക്കം തുടർന്ന് സ്വാതി തിരുനാൾ കൃതിയായ മാ മ പ സദാ ജനനി.. കാനഡ രാഗത്തിൽ വായിച്ചു. രൂപ ക താളമായിരുന്നു.
ചെമ്പൈക്ക് നാദം നിലപ്പോൾ എന്ന ഗാനവും വായിച്ചു.
വീണ-വേണു-വയലിൻ കച്ചേരിക്ക് ചങ്ങനാശ്ശേരി ജയൻ (മൃദംഗം), പെരുകാവ് പി.എൽ.സുധീർ എന്നിവർ പക്കമേളമൊരുക്കി