Header 1 = sarovaram
Above Pot

സംസ്കൃതത്തിൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണംഃ ഡോ. കെ. ജി. പൗലോസ്

കാലടി : സംസ്കൃത വൈജ്ഞാനികധാരകളെ ഗവേഷണത്തിലൂടെ പോഷിപ്പിക്കുവാൻ ശ്രമിക്കണമെന്ന് കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് അഭിപ്രായപ്പെട്ടു . ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടക്കുന്ന റിസർച്ച് സ്കോളേഴ്സ് മീറ്റിനോടനുബന്ധിച്ച് ‘സംസ്കൃത പഠനം, ഗവേഷണംഃ പ്രാദേശിക മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ലീനറി സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്കൃതത്തിലുളള ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കണം. സംസ്കൃത ഭാഷയും സാഹിത്യവും കേരളീയ നവോത്ഥാനത്തിൽ മതേതരവും പുരോഗമനപരവുമായ പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. സംസ്കൃതത്തിന് പ്രാദേശികമായി ലഭിച്ചിട്ടുളള ഗുണപരമായ പങ്ക് ഗവേഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെടണം. സംസ്കൃത പഠനത്തെയും ഗവേഷണത്തെയും ആധുനിക മൂല്യവ്യവസ്ഥയുമായി ചേർത്ത് നിർത്തുന്നതിന് പ്രാദേശികമായുളള അതിന്റെ ചരിത്രവും പ്രയോഗത്തിന്റെ മൂർത്ത സന്ദർഭങ്ങളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

Astrologer

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സംസ്കൃതത്തിന്റെ അറിയപ്പെടാതെ കിടന്ന മതാതീതമായ പ്രയോഗ സന്ദർഭങ്ങളും ജനജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രാദേശികമായ അറിവ് രൂപങ്ങളുമായി അതിനുണ്ടായിരുന്ന വിനിമയ ബന്ധങ്ങളും കണ്ടെടുക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്, ഡോ. കെ. ജി. പൗലോസ് പറഞ്ഞു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, ഡോ. സി. രാജേന്ദ്രൻ, ഡോ. ടി. മിനി എന്നിവർ പ്രസംഗിച്ചു.

ആര്യ വിജയൻ, എസ്. മുഹമ്മദ് ഷാഫി, സി. എം. കെ. സിൽന സിറാജുദ്ദീൻ, വി. സ്മൃതി സുദർശനൻ, ഡി. യോഗേഷ് മണി, എ. ബി. മിന്നു, മിഷേൽ മരിയ ജോൺസൺ, ടോംസ് ജോസഫ്, പി. അപർണ, സി. മീര, എൻ. ബി. ജോബിൻ, എൻ.യു. വൈഷ്ണവ്, മഹേഷ് കുമാർ, റീജ തങ്കച്ചൻ, പി. രജീഷ്കുമാർ, മിഥുന ബാലകൃഷ്ണൻ, കെ. ജെ. ജയലക്ഷ്മി, മഞ്ജിമ സുരേഷ്, ബി. അനശ്വർ കൃഷ്ണ, കെ. കെ. ഉമ്മുഹബീബ, കീർത്തി പൻവാർ, ശരത്കുമാർ ജാരിയ, അക്ഷയ് സബർവാൾ, പി. അശ്വതി, കെ. പി. വിഷ്ണു, എസ്. രൂപിമ, നീതു പ്രകാശ്, വി. വി. മുഹമ്മദ് കബീർ, വിവേക് കുമാരൻ, മഴ എസ്. മുഹമ്മദ്, പി. കെ. ആര്യ, കെ. എച്ച്. അമൽന എന്നിവർ വിവിധ സെഷനുകളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രൊഫ. എം. വി. നാരായണൻ, ആർ. നന്ദകുമാർ, കവിത ബാലകൃഷ്ണൻ, ദേവ് നാഥ് പഥക്, പി. ശിവദാസൻ, ബാബു ചെറിയാൻ, റോസി തമ്പി, ആന്റണി ഡോസൺ ഡിസിൽവ, പ്രൊഫ. കെ. മുത്തുലക്ഷ്മി, കെ. എം. കൃഷ്ണൻ, സുനിൽ പി. ഇളയിടം, ഗരിമ ശ്രീവാസ്തവ, ആർ. ജയചന്ദ്രൻ, കെ. എം. ജയകൃഷ്ണൻ, കെ. അരവിന്ദാക്ഷൻ, കെ. എൻ. ഗണേഷ്, എ. എം. ഷിനാസ്, സി. എസ്. വെങ്കിടേശ്വരൻ, യാക്കോബ് തോമസ്, ചെറായ് രാംദാസ്, പി. സനൽ മോഹൻ, ഇ. ശ്രീജിത്, കെ. എം. ഭരതൻ, അജു കെ. നാരായണൻ, ഡി. നന്ദകുമാർ, വിഷ്ണു വാസുദേവൻ എന്നിവർ വിവിധ സെഷനുകളിൽ വിഷയ വിദഗ്ധരായി പങ്കെടുത്തു. പി. സനൽ മോഹൻ, അജു കെ. നാരായണൻ, രേഖ രാജ്, ആർ. നന്ദകുമാർ, ഗരിമ ശ്രീവാസ്തവ, കെ. എം. ഭരതൻ എന്നിവർ വിവിധ പ്ലീനറി സെഷനുകളിൽ പ്രസംഗിച്ചു.

സെപ്തംബർ 14 ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. കെ. ശ്രീലത, ഡോ. ബിജു വിൻസന്റ് എന്നിവർ പ്രസംഗിക്കും.

Vadasheri Footer