Header 1 vadesheri (working)

അഞ്ഞൂറോളം ഗായകരും 30ഓളം നര്‍ത്തകരും ഒത്ത് ചേര്‍ന്ന് സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം

Above Post Pazhidam (working)

ഗുരുവായൂർ : ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം നടന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമര്‍പ്പണം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, കെ. മനോഹരന്‍, വി.എസ്. സുനീവ്, മഹേഷ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു. 500ലധികം പേര്‍ അഷ്ടപദി സമര്‍പ്പണത്തില്‍ പങ്കെടുത്തു. അഷ്ടപദി സമര്‍പ്പണ വേളയില്‍ നാട്യാര്‍പ്പണം അരങ്ങേറി.

30ഓളം പേര്‍ നൃത്തത്തില്‍ പങ്കെടുത്തു. അനുരാധ മഹേഷിന്റെയും ശിഷ്യരുടെയും നേതൃത്വത്തിലാണ് അഷ്ടപദി സമര്‍പ്പണം നടന്നത്. അനുപമ വര്‍മയും ശിഷ്യരും നാട്യാര്‍പ്പണത്തിന് നേതൃത്വം നല്‍കി.

Second Paragraph  Amabdi Hadicrafts (working)