സംക്രമ സന്ധ്യയില്‍ ഗുരുവായൂരിൽ ഭക്തി ഗാനാര്‍ച്ചനയും, ഭരതനാട്യവും.
ഗുരുവായൂര്‍: സംക്രമ സന്ധ്യയിലെ വിശേഷാല്‍ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മേല്‍പ്പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഭക്തരുടെ വഴിപാട് സമര്‍പ്പണമായി ഭക്തി ഗാനസന്ധ്യയും, ഭരതനാട്യവും അരങ്ങേറും. വൈകീട്ട് 6-നാണ് ഭക്തിഗാനാര്‍ച്ചന. തിരുവല്ല നാദം ഓര്‍ക്കസ്ട്രയിലെ കലാകാരന്‍മാരാണ് ഗാനാര്‍ച്ചന നടത്തുക. ഭിന്നശേഷിക്കാരായുള്ള കലാകാരന്‍മാരാണ് ട്രൂപ്പില്‍ ഏറെയും. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് സംഗീത ബിരുദം നേടിയ ഗായകനും, സംഗീത സംവിധായകനുമായ സന്തോഷ് പുറമറ്റത്തിന്റെ നേതൃത്വത്തിലാണ് ഭക്തിഗാനസന്ധ്യ.
തുടര്‍ന്ന് രാത്രി 7.30-ന് പ്രശസ്ത നര്‍ത്തകി ബംഗളൂരു സ്വദേശി ഗായത്രി ത്രിഭുവന്‍ ഭരതനാട്ടം അവതരിപ്പിക്കും. പത്മിനി രാമചന്ദ്രന്റെ കീഴില്‍ ഭരതനാട്യം പരിശീലിച്ച ഗായത്രി ത്രിഭുവന്‍, തഞ്ചാവൂര്‍ ശൈലിയില്‍ കീര്‍ത്തി നേടിയ കലാകാരിയാണ്. ഗായത്രിക്കൊപ്പം മുതിര്‍ന്ന കലാകാരി കൂടിയായ അമ്മ ലതാ ത്രിഭുവനും ഭരതനാട്യം അവതരിപ്പിക്കും.