സല്യൂട്ടിന് അർഹതയില്ല , തൃശൂര്‍ മേയര്‍ക്ക് മറുപടിയുമായി പൊലീസ്
തൃശൂര്‍: ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ഡി.ജി.പിക്ക് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് നല്‍കിയ കത്തിന് മറുപടിയുമായി പൊലീസ്. ഔദ്യോഗിക വാഹനം കടന്നുപോകുമ്ബോള്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോള്‍ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ബഹുമാനിക്കാത്ത അവസ്ഥ പലതവണ പൊലീസില്‍ നിന്നുണ്ടായെന്നും ഇക്കാര്യം അധികാരികളെ അറിയിച്ചിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുകയും ഉചിതമായ നടപടി നിര്‍ദേശിച്ച് ഡി.ജി.പിയുടെ ഓഫിസ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കത്ത് കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍, ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാനമെന്നും തനിക്ക് സല്യൂട്ട് നല്‍കുന്നില്ലെന്നുമുള്ള മേയറുടെ കത്ത് നിയമപ്രകാരം സാധുതയുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് നിര്‍ബന്ധമായും സല്യൂട്ട് ആദരവ് അര്‍പ്പിക്കണമെങ്കിലും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും വിവിധ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് ആവശ്യമില്ലെന്നാണ് പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍.
‘
ആന്തരികമായ ബഹുമാനത്തിെന്റ ബാഹ്യപ്രകടന’മാണ് സല്യൂട്ട്’ എന്ന് വ്യക്തമായി നിര്‍വചിക്കുന്നതായി രാമവര്‍മപുരം പൊലീസ് അക്കാദമി പരിശീലകരും വ്യക്തമാക്കുന്നു. കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 18ാം അധ്യായത്തില്‍ ആര്‍ക്കൊക്കെ സല്യൂട്ട് നല്‍കണമെന്ന് വ്യക്തമായി പറയുന്നു.
എം.എല്‍.എമാരും ചീഫ് സെക്രട്ടറിയും ഇതിലില്ലെങ്കിലും ജനപ്രതിനിധികളെന്ന പരിഗണന എം.എല്‍.എമാര്‍ക്ക് ലഭിക്കുന്നു. പ്രോട്ടോകോള്‍ പ്രകാരം ചീഫ് സെക്രട്ടറി എം.എല്‍.എക്ക് താഴെയാണ്. അതനുസരിച്ച് ചീഫ് സെക്രട്ടറിക്കുപോലും സല്യൂട്ടിന് അര്‍ഹതയില്ല.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാര്‍, ജില്ല പൊലീസ് മേധാവികള്‍, എസ്.പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍, യൂനിറ്റ് കമാന്‍ഡന്‍ഡ്, ജില്ല കലക്ടര്‍, സെഷന്‍സ് ജഡ്ജിമാര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ (യൂനിഫോമിലുള്ളവര്‍), മജിസ്ട്രേറ്റുമാര്‍, സേനകളിലെ കമീഷന്‍ഡ് ഓഫിസര്‍മാര്‍, എസ്.ഐ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ളവര്‍, മൃതദേഹങ്ങള്‍ എന്നിങ്ങനെയാണ് സല്യൂട്ടിന് അര്‍ഹതയുള്ളത്