മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.എ സലീമ നിര്യാതയായി

">

ഗുരുവായൂർ : വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്റ്റായി വിരമിച്ച കെ.എ സലീമ (86) നിര്യാതയായി . ഇടതു പക്ഷ അധ്യാപക സംഘടനയുടെ ആദ്യ കാല നേതാവും കേച്ചേരി അൽഅമീൻ ഹൈസ്കുളിലെ പ്രധാന അധ്യാപകരമായ എൻ.പി.ഹനീഫ മാസ്റ്റർ ആണ് ഭർത്താവ്. തളിപ്പറമ്പ് സർസെയ്ത് കോളേജിലെ രസതന്ത്ര വിഭാഗം തലവനും കണ്ണൂർ സർവ്വകലാശാലയുടെ പ്രൊഫസർ ഓഫ് എമിററ്റസ്സും ആയ ഡോ.സൈനുൽ ഹുക്ക് മാൻ, നിഗർ, വേലൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ഷക്കീല, കൊടുങ്ങല്ലുർ അസ്മാബി കോളേജിലെ അധ്യാപിക ഡോ. ഷീബ എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ. ബീന (കണ്ണുർ ഗവ: എൻജിനീയറിംഗ് കോളേജ്) കെ.എൽ ഡി.സി എൻജിനീയറായി റിട്ടയർ ചെയ്ത മുഹമ്മദ് ബഷീർ, മുഹമ്മദ് സിദ്ധീഖ്, ഡോ.മുഹമ്മത് നാസർ (അധ്യാപകൻ അസ്മാബി കോളേജ്) ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് ബ്രഹ്മകുളം ജുമാഅത്ത് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors