Above Pot

സാലറി ചലഞ്ച്, ക്‌ളാസ് 3 ക്‌ളാസ് 4 ജീവനക്കരെ ഒഴിവാക്കണം : നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട് : സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആറ് ദിവസത്തെ വേതനം പിടിക്കുന്ന നടപടിയിൽ നിന്നും ക്ലാസ്സ് 4, ക്ലാസ്സ് 3 ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി സർക്കാരിനോടഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് ഒപ്പം നിൽക്കുന്ന താഴെ തട്ടിലുള്ള ജീവനക്കാരുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ടതുണ്ട്. സാലറി കട്ടിങ്ങ് അവസാനിച്ചെന്നു കരുതി ഓണത്തിന് മുൻകൂർ വായ്പ്പയെടുത്തവരെ ദുരിതത്തിലേക്ക് തള്ളിവിടരുത്. പി.എഫ്, ഗ്രൂപ്പ് ഇൻഷ്വറൻസ്, തിരിച്ചടവുകൾ തുടങ്ങിയ പിടിത്തങ്ങൾക്കു ശേഷം നാമമാത്ര വേതനം പറ്റുന്നവരുടെ കാര്യത്തിൽ ഉദാരമായ സമീപനമുണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപെട്ടു.

First Paragraph  728-90

സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു, ജനറൽ സെക്രട്ടറി എൻ വി മധു , ഓർഗ്ഗനൈസിങ് സെക്രട്ടറി ഷിനോജ് പാപ്പച്ചൻ , ട്രഷറർ സി എ വ്യാനസ് എന്നിവർ സംസാരിച്ചു.

Second Paragraph (saravana bhavan