
സജ്‌ന വിടവാങ്ങി, സഹപാഠികൾ നൽകിയ വീട്ടിൽ ജീവിച്ചു കൊതി തീരാതെ

ഗുരുവായൂർ : സഹപാഠികൾ നിർമിച്ചു നൽകിയ വീട്ടിൽ ജീവിച്ചു കൊതി തീരാതെ സജ്‌ന ഈ ലോകത്ത് നിന്നും വിടവാങ്ങി . വൃക്ക രോഗിയായ പുത്തൻപല്ലി പണിക്ക വീട്ടിൽ സജ്ന 43 യാണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത് .

ആര്യഭട്ട കോളേജിൽ 1995 – 2000 കാലയളവിൽ പ്രീഡിഗ്രി – ഡിഗ്രി വിദ്യാർത്ഥിയായിരുന്ന സജ്‌ന സ്വന്തമായ ഒരു കൂര പോലും ഇല്ലാതെ കഷ്ടപ്പെടുന്നത് അറിഞ്ഞ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആശ്ലേഷ് മുൻ കൈ എടുത്ത് നിർമിച്ചു കൊടുത്ത വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ ഒക്ടോബർ 31 ന് ആണ് നടന്നത് .,

വൃദ്ധയായ മാതാവ് ജമീലയുമൊത്ത് പുതിയ വീട്ടിൽ ആയിരുന്നു താമസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . ആശ്ലേഷ് പ്രസിഡന്റ് സമീറ അലി ഉൾപ്പടെയുള്ള സഹപാഠികൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.