Header 1 vadesheri (working)

രാജ്യ സഭാ സീറ്റ് നിഷേധിച്ചു , സജീവ രാഷ്ട്രീയം വിട്ട് ചെറിയാന്‍ ഫിലിപ്പ് പുസ്തകരചനയിലേക്ക്…

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ താന്‍ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന പ്രഖ്യാപനവുമായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. വിവിധ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകത്തിന്‍റെ പേര് ഇടതും വലതും എന്നാണ്. രാജ്യസഭാ സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ് സിപിഎമ്മിലെ വിഭാഗീയതയടക്കം തുറന്നുപറയുന്ന പുസ്തകത്തിന്‍റെ രചനയിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ നയിച്ചതെന്നാണു സൂചന.
വെള്ളിയാഴ്ചയാണ് സിപിഎം കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസിനെയും സംസ്ഥാന സമിതിയംഗം വി. ശിവദാസനേയും രാജ്യസഭാ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. താന്‍ പുസ്തകരചനയിലേക്ക് കടക്കുന്നതായി ശനിയാഴ്ച രാവിലെ ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

ചെറിയാന്‍ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Second Paragraph  Amabdi Hadicrafts (working)

ഇടതും വലതും -എഴുതി തുടങ്ങുന്നു.

നാൽപതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട്’ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര, മാധ്യമ വിദ്യാർഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇഎംഎസ്, സി. അച്ചുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, ഇ.കെ. നായനാർ, പി.കെ..വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടർച്ചയായ നാൽപതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.

ഇതാണ് ഫെയ്സ്ബുക്കില്‍ ചെറിയാന്‍ ഫിലിപ്പ് കുറിച്ച വാക്കുകള്‍. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഇടതുസഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പിനെ ഈ സര്‍ക്കാരിന്‍റെ കാലത്ത് ലൈഫ് പദ്ധതിയുടെ കോര്‍ഡിനേറ്ററായി നിയമിച്ചിരുന്നു. 2018 ജൂണില്‍ രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ളയാള്‍ തന്നെ രാജ്യസഭയിലെത്തണം എന്ന തീരുമാനമുണ്ടായതോടെ കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് നറുക്കുവീഴുകയായിരുന്നു. കഴിഞ്ഞതവണ നഷ്ടമായ രാജ്യസഭാ സീറ്റ് ഇത്തവണ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ചെറിയാന്‍ ഫിലിപ്പ്.

എന്നാല്‍ ഇത്തവണയും തഴഞ്ഞതോടെയാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പുസ്തകരചനയിലേക്ക് മാറുന്നെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. മേയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയനിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.