Post Header (woking) vadesheri

സിപിഎം അപവാദ പ്രചാരണം നടത്തുന്നു ,നിയമനടപടി സ്വീകരിക്കും : സാജന്റെ ഭാര്യ ബീന

Above Post Pazhidam (working)

കണ്ണൂര്‍: തനിക്കും കുടുംബത്തിനുമെതിരെ സിപിഎം വ്യാജപ്രചാരണം നടത്തുന്നതായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. സാജന്‍ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമെന്ന് സൂചനകളുള്ള വാര്‍ത്ത സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ പ്രചാരണങ്ങള്‍ മൂലം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും ഇത് ഇനിയും തുടര്‍ന്നാല്‍ കുട്ടികളേയും കൊണ്ട് ആത്മഹത്യ ചെയ്യുമെന്നും ബീന മാദ്ധ്യമങ്ങളോട് പറഞ്ഞു.

Ambiswami restaurant

അന്വേഷണം വഴി തിരിച്ച് വിടുകയാണ് ഇത്തരം അപവാദ പ്രചരണങ്ങളുടെ ലക്ഷ്യമെന്നും ബീന പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മകള്‍ മൊഴി നല്‍കിയെന്ന് വരെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇത്തരമൊരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നും സാജന്റെ മകള്‍ വ്യക്തമാക്കി. ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞു.

new consultancy

Second Paragraph  Rugmini (working)

കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് കിട്ടാന്‍ പോകുന്നില്ലായെന്നും പണം മുഴുവന്‍ അതില്‍ നിക്ഷേപിച്ചെന്നും ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നുമൊക്കെയായിരുന്നു മരിക്കുന്നതിന് തലേ ദിവസം വരേയും തന്നോട് പറഞ്ഞിരുന്നത്. വലിയ ദു:ഖത്തില്‍ കഴിയുമ്പോള്‍ ഇത്തരത്തില്‍ മാനസികമായി തകര്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.

buy and sell new