മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് സെയ്ദ് ഹാജി നിര്യാതനായി

ചാവക്കാട്: മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് തിരൂർ ഉണ്ണിയാൽ കമ്മുട്ടകത്ത് സെയ്ദ് ഹാജി (85) നിര്യാതനായി.ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം തേവർ കടപ്പുറം മസ്ജിദ് നൂർ പ്രസിഡന്റും, എം.എച്ച്.എം മദ്രസ ട്രഷററുമായിരുന്നു. ഭാര്യ: മറിയുമ്മക്കുട്ടി മറ്റുമക്കൾ: സെയ്തലവിക്കോയ, കുഞ്ഞാവ (സൗദി), ആസിയ മോൾ, ഫാത്തിമ, ആബിദ, സൗദ. മരുമക്കൾ അസൈനാർ , അബ്ദുല്ലക്കുട്ടി (അജ്മാൻ) ഹംസക്കോയ (റാസൽഖൈമ), അഷ്റഫ്, റൈഹാനത്ത്, ലൈല (മന്ദലാംകുന്ന്), ജംഷിന.