Post Header (woking) vadesheri

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Above Post Pazhidam (working)

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമിയുടെ 2025 വർഷത്തിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ജി.ആർ ഇന്ദുഗോപൻ എഴുതിയ ‘ആനോ’ സ്വന്തമാക്കി. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ക്ക് ലഭിച്ചു.

Ambiswami restaurant

മികച്ച കവിതക്കുള്ള പുരസ്കാരം അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പി’ന് ലഭിച്ചു. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഇ.എൻ.ഷീജയുടെ ‘അമ്മ മണമുള്ള കനിവുള്ള’ നേടി. മികച്ച യാത്രാവിവരണം കെ.ആർ.അഭയൻ എഴുതിയ ‘ആരോഹണം ഹിമാലയം’ നേടി. “

`അക്കാദമിയുടെ വിശിഷ്ടാംഗത്വം കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ നേടി. പി. കെ. എൻ. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം. എം. നാരായണൻ, ടി. കെ. ഗംഗാധരൻ, കെ. ഇ. എൻ. മല്ലികാ യൂനിസ് തുടങ്ങിയവർക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്.

Second Paragraph  Rugmini (working)

മറ്റ് വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ

നാടകം: ശശിധരൻ നടുവിൽ (പിത്തള ശലഭം) സാഹിത്യ വിമർശനം: ജി. ദിലീപൻ (രാമായണത്തിൻ്റെ ചരിത്രസഞ്ചാരങ്ങൾ) വൈജ്ഞാനിക സാഹിത്യം: ദീപക് പി ( നിർമ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം) ജീവിചരിത്രം/ആത്മകഥ: ഡോ. കെ. രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം) വിവർത്തനം: ചിഞ്ജു പ്രകാശ് ( 'ജിയോ കോൻഡ ബെല്ലി' എന്ന കൃതിയുടെ വിവർത്തനമായ 'എൻ്റെ രാജ്യം എൻ്റെ ശരീരം') ഹാസ്യ സാഹിത്യം: നിരഞ്ജൻ (കേരളത്തിൻ്റെ മൈദാത്മകത) യുവകവിതാ അവാർഡ്: ദുർഗ്ഗാപ്രസാദ് ( രാത്രിയിൽ അച്ചാങ്കര) ജി.എൻ.പിളള അവാർഡ്

Third paragraph

(വൈജ്ഞാനികസാഹിത്യം): ഡോ. സൗമ്യ. കെ. സി ( കലയും സമൂഹവും) ഗീതാ ഹിരണ്യൻ അവാർഡ് : സലീം ഷെരീഫ് (പൂക്കാരൻ) തുഞ്ചൻ സ്മ‌ാരക പ്രബന്ധമത്സരം: ഡോ. പ്രസീദ കെ. പി (എഴുത്തച്ഛൻ്റെ കാവ്യഭാഷ) സി ബി കുമാർ എൻഡോവ്മെൻ്റ്: എം സ്വരാജ് (പൂക്കളുടെ പുസ്തകം) ജി. എൻ. പിള്ള അവാർഡ്: ഡോ. സൗമ്യ. കെ. സി ( കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി. എസ് ശ്യാംകുമാർ ( ആരുടെ രാമൻ)