കണ്ണൻ്റെ പിറന്നാൾ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത് ദശ സഹസ്രങ്ങൾ

Above Post Pazhidam (working)

ഗുരുവായൂർ : ഭഗവാന്റെ പിറന്നാൾ ദിനത്തിലെ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത് ദശ സഹസ്രങ്ങൾ രാവിലെ ഒമ്പത് മണിക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ അഞ്ചു തിരിയിട്ട നിലവിളക്കിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.

Poonthanam
Rugmani 700-200

തൂശനിലയിൽ ശ്രീഗുരുവായൂരപ്പനായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വിശേഷാൽ പ്രസാദ ഊട്ട് വിഭവങ്ങൾ വിളമ്പി. ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പച്ചടി, മെഴുക്കുപുരട്ടി , പുളിയിഞ്ചി, പപ്പടം, ചോറ്, ഓലൻ, എരിശ്ശേരി, ഗുരുവായൂരപ്പന് നേദിച്ച പാൽപായസം പിന്നെ മോരും .തുടർന്ന് ഭക്തരുടെ ഇലയിലും വിഭവങ്ങൾ വിളമ്പി. ദേവസ്വം ഭരണസമിതി അംഗം . എം. യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകി. പ്രസാദ ഊട്ടിൽ നാൽപതിനായിരത്തോളം ഭക്തർ പങ്കെടുത്തു

Vasudev Inn

തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വൈകിട്ട് 5.15 ഓടെയും അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും 6.30ന് പ്രസാദ ഊട്ട് അവസാനിച്ചു . നാലും അഞ്ചും മണിക്കൂറുകൾ വരിയിൽ നിന്നാണ് ഭക്തർ പിറന്നാൾ സദ്യയിൽ പങ്കെടുത്തത് . സ്‌പെഷൽ പാസ് മുഖേന യുള്ള ഗേറ്റിൽ ഉച്ചക്ക് എല്ലാ നിയന്ത്രണങ്ങളും പാളി. പാസ് ഇല്ലാത്തവർ തള്ളി കടക്കാൻ ശ്രമിച്ചതോടെ പാസ് ലഭിച്ച പലർക്കും അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല .. പോലീസും , ദേവസ്വവും വേണ്ടത്ര ജാഗ്രത കാണിച്ചില്ല .