Post Header (woking) vadesheri

രാജീവ് ഗാന്ധി ജന്മദിനം, കോൺഗ്രസ്സ് സദ്ഭാവന ദിനാചരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : രാജീവ് ഗാന്ധി ജന്മദിനത്തിൽ കോൺഗ്രസ്സ് സദ്ഭാവന ദിനാചരണം നടത്തി ഗുരുവായൂർ. കിഴക്കെ നടയിൽ മഞ്ജുളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.ഐ. ലാസർ ഉൽഘാടനം ചെയ്തു.

Ambiswami restaurant

നേതാക്കളായ. മുൻ ബ്ലോക്ക് പ്രസിഡണ്ട്ആർ.രവികുമാർ ,ബ്ലോക്ക് വൈസ് പ്രസിഡണ്ടു്ബാലൻ വാറണാട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിശിവൻ പാലിയത്ത്, നിയോജക മണ്ഡലംകർഷക കോൺഗ്രസ്സ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് പ്രിയാരാജേന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് കെ.കെ.രജ്ജിത്ത്, സർവീസ് പെൻഷണേഴ്സ്’ ജില്ലാ സെക്രട്ടറി വി.കെ.ജയരാജ്,KPSTA സെക്രട്ടറി റെയ്മണ്ട് ചക്രമാക്കിൽ , മണ്ഡലം നേതാക്കളായ സി.ശിവശങ്കരൻ ,ബഷീർ മാണിക്കത്ത്പടി, ശശികുമാർ പട്ടത്താക്കിൽ,എം.എം.പ്രകാശ്, ജലീൽ മുതുവട്ടൂർ, രാഗേഷ് കെ, രാമചന്ദ്രൻ സി എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)

കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. യോഗം ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നേതാക്കളായ പി.എ. നാസർ, അബ്ദുൾ റസാഖ്, അബ്ദുൾ മജീദ്. സി, ഷാലിമ സുബൈർ, സക്കീർ ചാലിൽ, ബോസ് വളൂരകായിൽ, ജലീൽ കൊട്ടിലിങ്ങൽ, ആച്ചി അബ്ദു, മുഹമ്മദ് കെ, അസീസ് വല്ലങ്കി, രഘു, അബൂബക്കർ പി. വി, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.