ശബരിമലയെ വച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപി എം- ബി ജെ പി ഒത്തുകളി : കെ മുരളീധരൻ
തൃശൂർ : ശബരിമല വിഷയം രാഷ്ട്രീയ വൽക്കരിച്ച് സി പി എമ്മും ബി ജെ പി യും ഒത്തു കളിച്ച് മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു .വിഷയം ആളി കത്തിച്ച് വിശ്വാസികളെ പ്രതിഷേധ സമരത്തിനിറക്കി വർഗീയ ധ്രുവീകരണ മുണ്ടാക്കി . ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനക്കും എതിരെ യു ഡി എഫ് സംസ്ഥാന വ്യപകമായി നടത്തുന്ന കളക്ട്രേറ്റ് ഉപരോധം തൃശൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ
ഈ രാഷ്ട്രീയ മുതലെടുപ്പിനിടയിൽ കോൺഗ്രസിനെയും യു ഡി എഫി നെയും ഇല്ലാതാക്കാമെന്നാണ് പിണറായിയും ശ്രീധരൻ പിള്ളയും കരുതിയത് . എന്നാൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ മുതലെടുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട് . വിശ്വാസികൾക്കെതിരെയാണ് സംസ്ഥാന സർക്കാർ ഓരോ നീക്കവും നടത്തുന്നത് .ശബരിമലയിൽ മാത്രമല്ല ക്രൈസ്‌തവർ ക്കെതിരെ നടത്തിയ നീക്കങ്ങളും വിസ്മരിക്കാനാവില്ല .സർക്കാർ പ്രസിദ്ധീകരണ മായ വിജ്ഞാന കൈരളിയിൽ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി .
ശബരിമലയിൽ വർഗീയത ഉണ്ടാക്കി വോട്ടാക്കാമെന്ന ബി ജെ പി യുടെ മോഹം നടക്കില്ല .ശശികലയെ പോലുള്ളവർ മത്സരിച്ചാൽ ജനം എട്ടു നിലയിൽ പൊട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി എൻ പ്രതാപൻ ,യു ഡിഎഫ് ചെയര്മാന് ജോസഫ് ചാലിശ്ശേരി ,സി എച്ച് റഷീദ് ,തോമസ് ഉണ്ണിയാടൻ ,തേറമ്പിൽ രാമകൃഷ്ണൻ എംപി എ മാധവൻ സി ഐ സെബാസ്റ്റ്യൻ ,ഷാജി കോടങ്കണ്ടത്ത് , ജോസഫ് ടാജറ്റ് ,സുനിൽ അന്തിക്കാട് ,രാജൻ പല്ലൻ ,കെ രാധാകൃഷ്ണൻ , എം കെ അബ്ദുൾ സലാം തുടങ്ങിയവർ നേതൃത്വം കൊടുത്തു.